Monday, July 21, 2008

കേരള യാത്ര

പതിവു പോലെ ഇപ്രാവശ്യവും എന്റെ കേരള യാത്ര തീരുമാനിച്ചത് വളരെ പെട്ടന്നായിരുന്നു. ചെന്നയിലെ ചൂടില്‍ നിന്നു ഞാന്‍ മാവേലിക്കരയില്‍ വണ്ടി ഇറങ്ങുമ്പോള്‍ നല്ല മഴ. അവിടെ നിന്നുഓട്ടോ പിടിച്ചു മാവേലിക്കര ടൌണില്‍ എത്തിയിട്ടും മഴക്ക് യാതൊരു കുറവും ഇല്ല. കൈയില്‍ ഒരു കുടകരുതിയിരുന്നത് കൊണ്ടു രക്ഷ പെട്ടു. അപ്പോള്‍ സമയം രാവിലെ 6 മണി. സാധാരണ വളരെ തിരക്ക്പിടിച്ച മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ വളരെ കുറച്ചു പേര്‍ മാത്രം. ഇപ്രാവശ്യം ഇടവത്തിനു പകരംകര്‍ക്കിടകം കൊണ്ടു വന്ന മഴയെ എല്ലാവരും വളരെ സന്തോഷത്തോടെയാണ് വരവേറ്റത്.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഹരിപ്പാട് ബസ്സ് വന്നു. ഞാന്‍ അതില്‍ കയറി ഇരുന്നു. ബസ്സ് നിര്‍ത്തിയിട്ടിട്ടുഡ്രൈവര്‍ സ്ടിയരിങ്ങില്‍ തല വെച്ചു മയങ്ങുകയാണ്‌. കിളി ബസിന്റെ മുന്‍ഭാഗത്തുള്ള ഭഗവന്മാരെ ഒക്കെഒരുക്കുന്ന തിരക്കില്‍ ആണ്. ഭഗവന്‍മാര്‍ക്കൊക്കെ മാല ചാര്‍ത്തി ഗ്ലാസും വൃത്തിയാക്കി അന്നത്തെഓട്ടത്തിന് വണ്ടി റെഡിയായി കഴിഞ്ഞു . കുതിരപ്പന്തയത്തിനു കുതിരകളെ റെഡിയാക്കിനിര്‍ത്തിയിരിക്കുന്നത് പോലെ. ഇനിയൊരു പാച്ചിലാണ് രാത്രിയാകുന്നത് വരെ. ശരിക്കും വളരെബുദ്ധിമുട്ട് പിടിച്ച പണിയാണ് കേരളത്തിലെ ചെറിയ റോഡില്‍ കൂടി ഇത്രയും വലിയ വണ്ടി ശരിയായസമയത്തു കൊണ്ടെത്തിക്കുക എന്നത്. അതിനിടക്ക് അവര്‍ക്ക് പല പ്രതിസന്ധികളെയുംഅഭിമുഖീകരിക്കേണ്ടി വരും. സമയം കഴിഞ്ഞിട്ടും സ്റ്റോപ്പ് വിട്ടു പോകാത്ത ബസുകള്‍, സമയത്തിന്മുന്പേ എത്തുന്ന ബസുകള്‍, ബഹളം വയ്കുന്ന യാത്രക്കാര്‍, സൈഡ് കൊടുക്കാത്ത മറ്റു ചെറുതും വലുതുംആയ വാഹനങ്ങള്‍, പാരയാകുന്ന KSRTC വണ്ടികള്‍.

ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ ഞെട്ടി എഴുന്നേറ്റു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. പാതി ഉറക്കിത്തിലുള്ള ഡ്രൈവറുടെ വണ്ടിയില്‍ ഞാന്‍ സ്വല്പം ഭയന്നാണ് ഇരുന്നത്. പക്ഷെ വണ്ടി വിട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി പുള്ളിക്ക് അങ്ങനെയുള്ള കുഴപ്പം ഒന്നും ഇല്ല എന്ന്. വളരെ കൃത്യതയോട് കൂടിയാണ് വണ്ടി ഓടിച്ചത്. രാവിലെ ആയതു കൊണ്ടു ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഹരിപ്പാട്ട് എത്തി. മണ്ണാറശശാലക്ക് പോകുന്ന ബസ്സ് ആയതിനാല്‍ ഞാന്‍ ടൌണ്‍ ഹാള്ളില്‍ ഇറങ്ങി. അപ്പോഴും മഴ പെയ്തിട്ടേ ഇരുന്നു. പക്ഷെ ചെന്നയിലെ ചൂടില്‍ നിന്നു വന്നത് കൊണ്ടു അത് എനിക്ക് ഒരു നല്ല അനുഭവം ആയിരുന്നു.



ബസ്സ് കാത്തു നില്ക്കുന്ന ഏതാനും സ്കൂള്‍ കുട്ടികളും അടുത്തുള്ള കടത്തിണ്ണയില്‍ തണുപ്പ് മാറ്റാന്‍ സിഗരറ്റിനെ അഭയം പ്രാപിച്ചിരിക്കുന്ന ഏതാനും പേരും ഒഴിച്ചാല്‍
സാധാരണ നല്ല തിരക്കുണ്ടാകാറുള്ള ഹരിപ്പാട്ട് ടൌണ്‍ ഹാള്‍ ജന്‍ക്ഷനും വിജനമായിരുന്നു. അവിടെ നിന്നും 7km ദൂരം ഉണ്ട് എന്റെ വീടിലേക്ക്‌. അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ ചെറുതന എന്ന മനോഹരമായ ഗ്രാമം. ഒരു സൈഡില്‍ അച്ഛന്കൊവിലും മറ്റേ സൈഡില്‍ പംപയും. വളഞ്ഞു പുളഞ്ഞൊഴുകുന്ന ഈ രണ്ടു നദികളും ചേര്ന്നു ചെറുതന, ആയാപറമ്പ്, ആനാരി, വീയപുരം, പായിപ്പാട് എന്നീ പ്രദേശങ്ങളെ ഒരു ദ്വീപ് പോലെയാക്കിയിരിക്കുന്നു.

ആലപ്പുഴ ചിത്രങ്ങള്‍

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]